ad
Deshabhimani

print edition എയ്‌ഡഡ് കോളേജുകൾക്ക്‌ കൽപ്പിത സർവകലാശാലാ പദവി; ബാധ്യത സംസ്ഥാനത്തിന്‌ 
നിയന്ത്രണം കേന്ദ്രത്തിന്‌

vd satheesan.JPG
വെബ് ഡെസ്ക്

Published on Sep 09, 2026, 12:38 AM | 1 min read

തിരുവനന്തപുരം: എയ്‌ഡഡ് കോളേജുകൾക്ക് കൽപ്പിത സർവകലാശാലാ (ഡീംഡ് യൂണിവേഴ്‌സിറ്റി) പദവി നൽകാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കം സാമൂഹ്യനീതി അട്ടിമറിക്കുന്നത്‌. പ്രാഥമിക ചർച്ച നടത്തിയ സർക്കാർ, കൽപ്പിത സർവകലാശാലയായി മാറുന്നതിന്‌ എയ്‌ഡഡ്‌ കോളേജുകൾക്ക്‌ എൻഒസി നൽകാൻ ധാരണയായി. യുജിസി ചട്ടമാകും തുടർന്ന്‌ ബാധകമാകുക.


കേന്ദ്രനിയന്ത്രണം വരുന്നതോടെ സിലബസിലും പുതിയ കോഴ്‌സുകളിലും സംഘപരിവാർ അജൻഡ നടപ്പാക്കപ്പെടും. നിലവിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള, പെൻഷൻ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ തുടർന്നും നൽകുമെന്നാണ്‌ ധാരണ. വിദ്യാർഥി പ്രവേശനം, അധ്യാപക നിയമനം‍, ഫീസ്‌ നിർണയം എന്നിവയിലെല്ലാം യുജിസി ചട്ടപ്രകാരം മാനേജ്‌മെന്റിനാകും അധികാരം. ഫലത്തിൽ സർക്കാർ ചെലവുനൽകുന്ന കോളേജിൽ അമിത ഫീസിൽ വിദ്യാർഥികൾ പഠിക്കേണ്ടിവരും. സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുമുണ്ട്‌.


തിരുവനന്തപുരം മാർ ഇവാനിയോസ്, കളമശേരി രാജഗിരി കോളേജുകളാണ് ആദ്യഘട്ടത്തിൽ കൽപ്പിത സർവകലാശാലകളാകുക എന്നാണ്‌ വിവരം. തുടർച്ചയായി മൂന്നുതവണ നാക്‌ അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡിങ്‌ നേടിയ എയ്‌ഡഡ്, സ്വയംഭരണ കോളേജുകൾക്കാണ് പദവി ലഭിക്കുക. സാന്പത്തിക സഹായം നൽകുന്നതിനാൽ സർക്കാരുമായി നിശ്ചിത ശതമാനം സീറ്റുകൾ പങ്കിടണമെന്ന ധാരണയോടെയാണ്‌ കരാർ.


എന്നാൽ, ഏതെങ്കിലും മാനേജ്‌മെന്റ്‌ ഭാവിയിൽ കോടതിയെ സമീപിച്ചാൽ, യുജിസി നിയമപ്രകാരം ഫീസ്‌ നിർണയിക്കാനുള്ള അവകാശം മാനേജുമെന്റിനായതിനാൽ ഇ‍ൗ കരാർ നിലനിൽക്കില്ല. ശന്പളവും പെൻഷനും സംസ്ഥാന സർക്കാർ നൽകികൊണ്ടിരിക്കുകയും മറ്റെല്ലാം മാനേജ്‌മെന്റും കേന്ദ്രസർക്കാരും തീരുമാനിക്കുകയും ചെയ്യും. സാന്പത്തിക ബാധ്യതയിൽനിന്ന്‌ സർക്കാർ പിൻമാറിയാൽ മാനേജുമെന്റുകൾ ഫീസ്‌ കുത്തനെകൂട്ടാനും ഇടയാകും.


അപകടം 
മുമ്പേ തിരിച്ചറിഞ്ഞു


എൽഡിഎഫ്‌ സർക്കാരിന്റെ ഘട്ടത്തിൽ നിയോഗിച്ച ശ്യാം ബി മേനോൻ സമിതി യുജിസി ചട്ടപ്രകാരം പ്രവർത്തിക്കുന്ന കൽപ്പിത സർവകലാശാലകൾ കേന്ദ്രനിയന്ത്രണത്തിലാകുമെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർവകലാശാലകൾക്ക്‌ കീഴിൽ കോഴ്‌സുകളിലും സിലബസിലും ബദൽ ഉയർത്തിയുള്ള ചെറുത്തുനിൽപ്പ്‌ കൽപ്പിത സർവകലാശാലകളിൽ നടപ്പാക്കാനാകില്ല.


തുടർന്നാണ്‌, ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ കാലത്തെ കുതിപ്പ്‌ ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾക്ക്‌ അനുമതി നൽകാമെന്ന ധാരണയുണ്ടായത്‌. ഇവ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ തുടരുമെന്നതിനാലാണ്‌ സ്വകാര്യ സർവകലാശാല ബിൽ കൊണ്ടുവന്നത്‌. അധികാരത്തിൽ എത്തിയ ഉടൻ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്ന്‌ യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home