Deshabhimani

കോവളത്തെ സ്‌പാ

ഉടമ ഹെൽത്ത്‌ 
ഇൻസ്‌പെക്ടർതന്നെ

 അനുരൂപ്

അനുരൂപ്

വെബ് ഡെസ്ക്

Published on Oct 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കോവളത്തെ സ്‌പാകളിലെ പീഡനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുരൂപിനെ കോടതി റിമാൻഡ്‌ ചെയ്‌തു. പതിനാറുകാരിയായ ആന്ധ്രാസ്വദേശിനിയെ പീഡിപ്പിച്ച ഡ്രീംസ്‌ സ്‌പായുടെ ഉടമ അനുരൂപാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ദിവസവും ഇയാളുടെ അക്ക‍ൗണ്ടിലേക്ക്‌ സ്‌പായിൽനിന്ന്‌ 25,000 രൂപവരെ നൽകുന്നതിന്റെ ബാങ്കിടപാടുകൾ ലഭിച്ചതോടെയാണ്‌ അറസ്‌റ്റ്‌. കോർപറേഷൻ ഉള്ളൂർ സോണൽ ഓഫീസിൽ ആക്കുളം വാർഡിന്റെ ചുമതലയുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടറാണ്‌ അനുരൂപ്‌. ബിജെപിയുടെ പോഷകസംഘടനയായ എൻജിഒ സംഘിന്റെ പ്രവർത്തകനാണ്‌. ഇയാളെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ഇടപെടുന്നുണ്ട്‌. മേയർ ഇയാളെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌ മുഖം രക്ഷിക്കാനുള്ള നടപടിമാത്രമാണ്‌. പുറത്താക്കാനുള്ള ആർജവം കാണിക്കണമെന്ന്‌ എൽഡിഎഫ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഡ്രീംസ്‌ സ്പായുടെ നടത്തിപ്പുകാരനായ നിഷാന്ത്‌ നേരത്തേ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഉടമ ഹെൽത്ത്‌ ഇൻസ്‌പെക്ടറാണെന്ന വിവരം ലഭിച്ചത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി അനുരൂപിനെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയെ ബുധനാഴ്‌ച സ്പായിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

ഇടപാടുകാരും 
കുടുങ്ങും

കോവളത്തെ സ്‌പാകളിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ ലിസ്‌റ്റ്‌ എടുത്ത്‌ നിയമനടപടികളിലേക്ക്‌ കടക്കാനുള്ള നീക്കവുമായി പൊലീസ്‌. പോക്‌സോ കേസായതിനാൽ പെൺകുട്ടിയെ ഉപദ്രവിച്ച എല്ലാ ഇടപാടുകാരും കുടുങ്ങും. കേരളത്തിനുപുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്‌. പെൺകുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്‌മി, സുഹൃത്ത്‌ ഗോപി എന്നിവർക്ക്‌ അന്തർസംസ്ഥാന സെക്‌സ്‌ റാക്കറ്റുമായി ബന്ധമുണ്ട്‌ എന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home