ad
Deshabhimani

ഗതാഗത ഭൂപടം മാറ്റിമറിച്ച 
മലയോര ഹൈവേ

highway1.

പാറശാല - പരുത്തിപ്പള്ളി മലയോര ഹൈവേ

വെബ് ഡെസ്ക്

Published on Apr 06, 2026, 01:58 AM | 1 min read

വെള്ളറട

"പണ്ട് കള്ളിക്കാട് ഭാഗത്തേക്ക് ഒരു ഓട്ടം വരണമെങ്കിൽ നൂറുവട്ടം ആലോചിക്കണമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. സ്വിഗ്ഗി ഓർഡർ എടുത്താൽ കൃത്യസമയത്ത് എത്തിക്കാം. വണ്ടിക്കും കേടില്ല, ഞങ്ങൾക്ക് ആത്മവിശ്വാസവുമുണ്ട്.’– പാറശാല ടൗണിലെ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ സുജിത്തിന്റെ വാക്കുകളിൽ വികസനത്തിന്റെ വേഗതയുണ്ട്. ഇത് സുജിത്തിന്റെ മാത്രം അനുഭവമല്ല, പാറശാലയുടെ മലയോര മേഖലകളിൽ ഇന്ന് മുഴങ്ങിക്കേൾക്കുന്നത് വികസനത്തിന്റെ മാറ്റൊലിയാണ്. "വികസനം വാഗ്ദാനമല്ല, നടപ്പാക്കേണ്ടവയാണെന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്‌ചപ്പാടാണ്‌ സി കെ ഹരീന്ദ്രൻ എന്ന ജനകീയ എംഎൽഎയിലൂടെ പാറശാലയിൽ യാഥാർഥ്യമാകുന്നത്. ​സ്വപ്നങ്ങൾക്ക് ചിറകു നൽകിയ 
മലയോര ഹൈവേ കാസർകോട്‌ മുതൽ പാറശാല വരെ നീളുന്ന കേരളത്തിന്റെ സ്വപ്നപദ്ധതിയായ മലയോര ഹൈവേ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

പാറശാല മുതൽ കള്ളിക്കാട് വരെയുള്ള 15.5 കിലോമീറ്റർ പാത 139 കോടി രൂപ ചെലവിലാണ് അത്യാധുനിക രീതിയിൽ പൂർത്തിയാകുന്നത്. ഊ രാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം മലയോര മേഖലയുടെ ഗതാഗത ഭൂപടം തന്നെ മാറ്റിവരച്ചു. ​നാടിനെ കോർക്കുന്ന 
റിങ്‌ റോഡുകൾ പ്രധാന പാതകൾക്കൊപ്പം ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിങ്‌ റോഡുകളുടെ നിർമാണത്തിലും റെക്കോഡ് നേട്ടമാണ് എൽഡിഎഫ് സർക്കാർ കൈവരിച്ചത്. അരുവിക്കര -–കിഴാറൂർ (15 കോടി), പാങ്കോട്ടുകോണം -–അരുവിപ്പുറം (11 കോടി), മണ്ഡപത്തിൻകടവ് -– പൂഴനാട് (10 കോടി) എന്നിങ്ങനെ നീളുന്ന റിങ്‌ റോഡുകൾ കാർഷിക വിപണന മേഖലയ്ക്കും ടൂറിസത്തിനും വലിയ കരുത്താകും.

• അമരവിള മുതൽ ശൂരവക്കാണി വരെയുള്ള 93 കോടിയുടെ പദ്ധതിയും 225.3 കോടി രൂപയുടെ കരമന– - വെള്ളറട റോഡും പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഗതാഗത സൗകര്യമുള്ള മണ്ഡലമായി പാറശാല മാറും. ​പ്രളയത്തെ അതിജീവിച്ച 
നിശ്ചയദാർഢ്യം പ്രളയത്തിൽ തകർന്നടിഞ്ഞ ഗ്രാമീണ റോഡുകളെ കൈവിടാതെ അവയുടെ നവീകരണത്തിനായി പ്രത്യേകമായി 27.5 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. നിലമാമൂട് –- അഞ്ചുമരംകാല റോഡ്‌ (5 കോടി), മണ്ണാംകോണം–കൂട്ടപ്പൂ റോഡ്‌ (5 കോടി) തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home