ad
Deshabhimani

രോഗിയുടെ കാൽ പുഴുവരിച്ച സംഭവം

ഉന്നതതല അന്വേഷക 
സംഘത്തിനെതിരെയും ആക്ഷേപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2026, 12:05 AM | 1 min read

തിരുവനന്തപുരം

രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ മന്ത്രി പ്രഖ്യാപിച്ച ഉന്നതതല അന്വേഷക സംഘത്തിനെതിരെ ആക്ഷേപം. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷയായ മൂന്നംഗ സമിതി റിപ്പോർട്ടിൽ മന്ത്രി അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ്‌ ഉന്നതതല സമിതി രൂപീകരിച്ചത്‌. എന്നാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയിൽ സർജറി വിഭാഗത്തിലെയും പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെയും രണ്ടു പ്രൊഫസർമാരെയാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ആദ്യ സമിതിയിൽ രണ്ട്‌ വകുപ്പു മേധാവിമാരാണുണ്ടായിരുന്നത്‌. ഉന്നതതലസമിതിയായി സംഘത്തെ കണക്കാക്കാൻ ആകില്ലെന്നാണ്‌ ആക്ഷേപം. ​രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ കുറ്റം വോളണ്ടറി സീനിയർ റസിഡന്റിന്റെമേൽ ചാർത്താൻ ആരോഗ്യ മന്ത്രിയുടെ ഓഫീസും ആശുപത്രി അധികൃതരും ശ്രമിച്ചെന്നും ആരോപണമുണ്ട്‌. പ്രധാന ഡോക്ടർ ഉൾപ്പെടെ കുറ്റക്കാരാകുമെന്ന സ്ഥിതി വന്നപ്പോൾ നടപടി ഒരാളിലേക്ക് ചുരുക്കാൻ ശ്രമിച്ചതായാണ്‌ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home