താഴെ കായൽ കൺമുന്നിൽ മരണം

അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ സുനിൽകുമാർ
കൊച്ചി
‘‘രണ്ടുതവണ ടാങ്കർലോറി ഞാൻ ഓടിച്ച ടിപ്പറിൽ ഇടിച്ചു. രണ്ടാംതവണ ഇടിച്ചതോടെ ടിപ്പറിന്റെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. വണ്ടിയുടെ മുൻഭാഗം പാലവും കടന്ന് കായലിന് മുകളിലായി. ഏതുനിമിഷവും കായലിലേക്ക് പതിക്കുമെന്ന നില. ഇതിനിടയിൽ ടയറും പൊട്ടി’’ സുനിൽകുമാറിന്റെ വാക്കുകളിൽ നടുക്കത്തിനൊപ്പം ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസവും. അലക്‌സാണ്ടർ പറന്പിത്തറ പാലത്തിൽ അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ഡ്രൈവറാണ് സുനിൽകുമാർ.
‘‘അമിതവേഗത്തിലാണ് ടാങ്കർലോറി വന്നത്. എന്റെ വാഹനത്തെ മറികടക്കുമ്പോഴാണ് ആദ്യം ഇടിച്ചത്. ആ സമയം എന്റെ തലയും ടിപ്പറിനകത്ത് ഇടിച്ചു’’ – സുനിൽകുമാർ പറഞ്ഞു. അപകടം കണ്ട് ഓടിയെത്തിയവരാണ് വാഹനത്തിൽനിന്ന് ഇറക്കിയത്. വർക്കല സ്വദേശിയാണ് സുനിൽകുമാർ. മൂന്നുകൊല്ലമായി എറണാകുളത്തുണ്ട്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. അപകടത്തെ തുടർന്ന് ലോറിയുടെ ടാങ്കിന് ചോർച്ചയുണ്ടായി. ഇതോടെ ഡീസൽ കായലിലേക്ക് വീണു. കൊച്ചി കോര്‍പറേഷന്‍ കരാറിനെടുത്തിട്ടുള്ള ലോറി വിന്‍സെന്റ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്.








0 comments