സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സർക്കാർ ഇടപെടണം

ശിൽപ്പശാലയിൽ യുണിസെഫ് ഇന്ത്യയിലെ ആരോഗ്യ വിഭാഗം മേധാവി ഡോ. വിവേക് വീരേന്ദ്ര സിങ് സംസാരിക്കുന്നു
തിരുവനന്തപുരം
ആരോഗ്യ വെല്ലുവിളികൾ കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതാണെന്നും സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും വിദഗ്‌ധർ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയും യുണിസെഫും സംയുക്തമായി ‘കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച' വിഷയത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് അഭിപ്രായമുയർന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിലും ഫലപ്രദമായി ഇടപെടുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും ഭിന്നശേഷി സംബന്ധിച്ച റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങള്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടി. ‘ഫലപ്രദമായ കഥാഖ്യാനത്തിന് നിർമിതബുദ്ധിയുടെ ഉപയോഗം’ വിഷയത്തിൽ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്‌വർക്ക് പരിശീലകൻ മുരളീകൃഷ്ണ ചിന്നദുരൈ ക്ലാസെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി, യുണിസെഫ് ഇന്ത്യയിലെ ആരോഗ്യവിഭാഗം മേധാവി വിവേക് വീരേന്ദ്ര സിങ്, ദീപ ഭാസ്‌കരൻ, അമർ എസ് ഫെറ്റിൽ, ശ്യാം സുധീർ ബണ്ടി, വി പാർവതി എന്നിവർ സംസാരിച്ചു.









0 comments