Deshabhimani

ഫണ്ട് വിതരണം മുടങ്ങി

സ്‌കൂൾ മെനുവും കുരുക്കിലായി

uchabhakshanam
avatar
സ്വന്തം ലേഖിക

Published on Oct 28, 2026, 12:31 AM | 1 min read

കോട്ടയം

സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതം കുടിശ്ശികയായി തുടർന്നതോടെ വലഞ്ഞ്‌ പ്രധാനാധ്യാപകർ. ആഗസ്‌ത്‌, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലെ പദ്ധതിവിഹിതം ഇതുവരെ നൽകിയിട്ടില്ല. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ അധ്യാപകർ സ്വന്തം പണമെടുത്ത് സാധാനങ്ങൾ വാങ്ങുകയാണ്‌. സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് കുട്ടികൾക്കുള്ള ഭക്ഷണച്ചെലവ് കണ്ടെത്താനാകാതെ പ്രധാന അധ്യാപകരും പിടിഎയും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. മെനുവിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ ഫണ്ട് വിതരണം കൂടി മുടങ്ങിയതോടെ പദ്ധതി താറുമാറാകുകയാണ്‌. നിലനിൽക്കുന്ന പ്രതിസന്ധികൾക്ക്‌ പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മുമ്പ് ബാങ്കുകൾ വഴി നടന്നിരുന്ന ഫണ്ട് വിതരണം പുതിയ ട്രഷറി സംവിധാനത്തിലേക്ക് (ബിംസ്) മാറ്റിയതും തടസങ്ങൾക്ക് കാരണമായി. ബില്ലുകൾ ട്രഷറിയിൽനിന്ന് പരിശോധിച്ച് തുക ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്ക്‌ കൈമാറുന്ന രീതിയാണ്‌ ഇപ്പോൾ. എന്തെങ്കിലും സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല് നിരസിച്ചാൽ വീണ്ടും പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങണം. മുമ്പ് എഇ ഓഫീസിൽനി ന്ന് നൂൺ മീൽ ഓഫീസർ ബില്ല് പാസാക്കി ബാങ്കിൽനിന്ന് തുക മാറാമായിരുന്നു. ഇപ്പോൾ നൂൺ മിൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്റ്റേറ്റ്‌മെന്റും ബിംസ് (ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം) പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺ ലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം ഒരുമാസം സാധനം വാങ്ങിയതിന്റെ മുഴുവൻ വൗച്ചറും ട്രഷറിയിൽ നൽകണം. ഇതോടെ ചെലവാക്കിയ തുക കിട്ടാതെ സ്‌കൂൾ അധികൃതർ പ്രതിസന്ധിയിലാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home