Deshabhimani

print edition ഗ്യാനേഷ്‌ രാജിവയ്‌ക്കുക; മനുഷ്യച്ചങ്ങല തീർത്ത്‌ സിപിഐ

CPI human chain Delhi

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഡൽഹി ഇന്ദ്രജിത് ഗുപ്ത മാർഗിൽ മനുഷ്യച്ചങ്ങല തീർത്തപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Oct 28, 2026, 01:30 AM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ സിപിഐയുടെ മനുഷ്യച്ചങ്ങല. എസ്‌ഐആർ റദ്ദാക്കുക, ജന്തർമന്തർ തുറക്കുക എന്നീ മുദ്രാവാക്യം ഉന്നയിച്ചു. സിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസായ അജോയ്‌ ഭവൻമുതൽ ഐടിഒ വരെയായിരുന്നു മനുഷ്യച്ചങ്ങല. എൻഎഫ്‌ഐഡബ്ല്യു, എഐഎസ്‌എഫ്‌, എഐവൈഎഫ്‌, എഐകെഎസ്‌, ബികെഎംയു സംഘടനകൾ അണിചേർന്നു. ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധം വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന്‌ സിപിഐ നേതൃത്വം അറിയിച്ചു.


ഗ്യാനേഷ്‌ കുമാർ സ്ഥാനത്ത്‌ തുടരുന്നത്‌ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്‌ ഗുരുതര ഭീഷണിയാണെന്ന്‌ അഭിവാദ്യംചെയ്ത്‌ സംസാരിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ദേശീയ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ അമർജീത്‌ ക‍ൗർ, പി സന്തോഷ്‌ കുമാർ എംപി, രാമകൃഷ്ണ പാണ്ഡെ‍, ഡോ. ഗിരീഷ്‌ ശർമ, ആനി രാജ, കെ പ്രകാശ്‌ ബാബു, കെ രാമകൃഷ്ണ, എക്‌സിക്യൂട്ടീവ്‌ അംഗം പി പി സുനീർ എംപി, കേരള എക്‌സിക്യൂട്ടീവ്‌ അംഗം വി എസ്‌ സുനിൽ കുമാർ, എൻഎഫ്‌ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിന്ധു‍, എഐകെഎസ്‌ പ്രസിഡന്റ്‌ രാജൻ ക്ഷീരസാഗർ, ബികെഎംയു സെക്രട്ടറി വി എസ്‌ നിർമൽ‍, എഐവൈഎഫ്‌ പ്രസിഡന്റ്‌ റോഷൻ കുമാർ സിൻഹ, എഐവൈഎഫ്‌ ജനറൽ സെക്രട്ടറി സുഖ്‌വീന്ദർ സിങ്‌ മഹേശ്വരി‍, എഐഎസ്‌എഫ്‌ പ്രസിഡന്റ്‌ വിരാജ്‌ ദേവാങ്ക്‌ തുടങ്ങിയവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home