മരുന്നാണ്, മറക്കരുത്

തിരുന്നാവായ ആരോഗ്യ സബ് സെന്റർ വളപ്പിലെ ഉപയോഗശൂന്യമായ കെട്ടിടത്തിൽ അലക്ഷ്യമായി കിടക്കുന്ന മരുന്നുകളും സാനിറ്ററി നാപ്കിനുകളും
തിരൂർ
തിരുന്നാവായ ആരോഗ്യ സബ്സെന്ററിൽ മരുന്നുകൾ സൂക്ഷിക്കുന്നത് ഉപയോഗശൂന്യമായ കെട്ടിടത്തിൽ. വർഷങ്ങൾക്കുമുമ്പ് ക്വാർട്ടേഴ്സ് ആവശ്യത്തിനുണ്ടാക്കിയ കെട്ടിടത്തിൽ അലക്ഷ്യമായാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ ശോച്യാവസ്ഥ കാരണം കെട്ടിടം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പല ജീവികളുടെയും വിഹാര കേന്ദ്രമാണിത്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ സർക്കാർ ഹെൽത്ത് സെന്ററുകളിൽ മരുന്നുക്ഷാമം അനുഭവിക്കുന്ന സമയത്താണ് തിരുന്നാവായിൽ ലഭ്യമായ മരുന്നുകൾപോലും ഒരു സുരക്ഷയുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. മരുന്നുകൾ ഉപയോഗശൂന്യമാകുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments