Deshabhimani

 600ൽ നിന്ന് 7000ത്തിലേക്ക്

സ്വകാര്യ ലാബുകളിലേക്ക് ഒഴുക്ക്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലാബിലെ പരിശോധന മുടങ്ങിയതോടെ പരിശോധനക്കായി എസിആർ ലാബിൽ എത്തിയവരുടെ തിരക്ക്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലാബിലെ പരിശോധന മുടങ്ങിയതോടെ പരിശോധനക്കായി എസിആർ ലാബിൽ എത്തിയവരുടെ തിരക്ക്

വെബ് ഡെസ്ക്

Published on Oct 28, 2026, 12:30 AM | 1 min read

മഞ്ചേരി

പരിശോധനാ സംവിധാനങ്ങൾ പ്രതിസന്ധിയിലായതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന്‌ സ്വകാര്യ ലാബുകളിലേക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ വൻ വർധന. നാല് മാസംമുമ്പ് പ്രതിമാസം 600മുതൽ 700വരെ സാമ്പിളുകളാണ് പരിശോധനയ്ക്കായി പുറത്തേക്ക് അയച്ചിരുന്നത്. ഇപ്പോൾ ഇത് 7000ത്തിന് മുകളിലെത്തി. പരിശോധനകൾക്കായി സാധാരണക്കാർക്ക് അധിക തുക ചെലവഴിക്കേണ്ടിവരുന്നത് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കി. രക്തം, സ്രവം തുടങ്ങിയ സാമ്പിളുകൾ ഉപയോഗിച്ച് നടത്തുന്ന 20ലേറെ പരിശോധനകൾ നേരത്തെ ആശുപത്രിയിൽതന്നെ ലഭ്യമായിരുന്നു. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും പരിശോധന നടത്താൻ കഴിഞ്ഞിരുന്നു. പരിശോധനാ സംവിധാനങ്ങൾ പ്രതിസന്ധിയിലായതോടെ കൂടുതൽ സാമ്പിളുകൾ സ്വകാര്യ ലാബുകളിലേക്ക് അയക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. പരിശോധനയ്ക്കായി ആശുപത്രിയുമായി കരാറിലേർപ്പെട്ട സ്വകാര്യ ലാബുകൾ സാമ്പിൾ ശേഖരണത്തിന് ഉപയോഗിക്കുന്ന ട്യൂബുകൾക്കുപോലും പണം ഈടാക്കുന്നതായി പരാതിയുണ്ട്. ഇത്തരം ലാബുകളിലെ പരിശോധനാ സംവിധാനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home