ad
Deshabhimani

മീൻലോറി കടയിലേക്ക് 
പാഞ്ഞുകയറി ​

വെള്ളറട നിലമാമൂട്ടിൽ മീൻലോറി കടയിലേക്ക്‌ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു

വെള്ളറട നിലമാമൂട്ടിൽ മീൻലോറി കടയിലേക്ക്‌ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 12:30 AM | 1 min read

വെള്ളറട

മീൻലോറി കടയിലേക്ക് പാഞ്ഞുകയറി വ്യാപക നാശനഷ്ടം. വെള്ളറട നിലമാമൂട്ടിൽ പ്രവർത്തിക്കുന്ന രത്ന സ്റ്റോഴ്സിലേക്കാണ് ലോറി ഇടിച്ചുകയറിയത്. തിങ്കൾ പുലർച്ചെ രണ്ടോടെയാണ്‌ സംഭവം. കട പൂർണമായും തകർന്നു. പനച്ചമൂട്ടിൽനിന്ന്‌ കാരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടമുണ്ടാക്കിയത്. വിൽപ്പനയ്ക്കായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റ് സാമഗ്രികളും നശിച്ചു. അഞ്ചുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട്‌. വെള്ളറട പൊലീസും അഗ്നി രക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. ലോറി റോഡിനുകുറുകെ നിന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ലോറി റോഡരികിലേക്ക് പിന്നീട്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home