ad
Deshabhimani

അന്യായ സ്ഥലംമാറ്റം

ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം തുടരുന്നു

വികാസ് ഭവനുമുന്നിൽ എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച അനിശ്ചിതകാല സമരം ചൊവ്വാഴ്ച 
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എ ബീന ഉദ്ഘാടനം ചെയ്യുന്നു

വികാസ് ഭവനുമുന്നിൽ എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച അനിശ്ചിതകാല സമരം ചൊവ്വാഴ്ച 
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എ ബീന ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 12:05 AM | 1 min read

തിരുവനന്തപുരം

രാഷ്ട്രീയപ്രേരിത, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, പൊതു സ്ഥലംമാറ്റവും പ്രൊമോഷനും അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള എൻജിഒ യൂണിയനും കെജിഒഎയും വികാസ് ഭവനിൽ ആരംഭിച്ച അനിശ്ചിതകാലപ്രക്ഷോഭം തുടരുന്നു. ചൊവ്വാഴ്‌ച ധർണ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബീന ഉദ്ഘാടനം ചെയ്തു. കെജിഒഎ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ബി എം അനിൽകുമാർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ എ അനീസ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ്‌ എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home