ad
Deshabhimani

നാടകോത്സവം സമാപിച്ചു

വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടകോത്സവ സമാപന സമ്മേളനം നടൻ സുരാജ് വെഞ്ഞാറമൂട് 
ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടകോത്സവ സമാപന സമ്മേളനം നടൻ സുരാജ് വെഞ്ഞാറമൂട് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 04:19 AM | 1 min read

വെഞ്ഞാറമൂട്

നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും സംയുക്തമായി സംഘടിപ്പിച്ച അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന നാടകോത്സവം താരനിശയോടെ സമാപിച്ചു. സമാപന സമ്മേളനം നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. കോലിയക്കോട് എൻ കൃഷ്ണൻനായർ മുഖ്യാതിഥിയായി. നടന്മാരായ ചന്തുനാഥ്, അശ്വത്ത് ലാൽ, ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ. കെ കെ മനോജൻ, പി ജി സുധീർ, നുജും വെഞ്ഞാറമൂട്, അശോക് ശശി, വി കെ ധർമ്മൻ, ഡോ. ലീലാരവി, പരമേശ്വരൻ കുര്യാത്തി, വക്കം ഷക്കീർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെയും യോഗത്തിൽ ആദരിച്ചു. തുടർന്ന് സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ നോബി മാർക്കോസ്, സുധീർ പറവൂർ, കുട്ടി അഖിൽ, വി വി സജി, ബിനു ബി കമൽ തുടങ്ങിയവർ അണിനിര താരനിശയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home