എൽഡിഎഫ് പ്രതിഷേധിച്ചു

കോട്ടുകാൽ പഞ്ചായത്ത് മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുന്നിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധം നടത്തി. കോവളം കോട്ടുകാൽ പഞ്ചായത്ത് ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് സജി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം വി മൻമോഹൻ, സി തങ്കരാജ്, എസ് മണിയൻ, എസ് മണിക്കുട്ടൻ, സി എസ് വിഷ്ണു പ്രശാന്ത് എന്നിവർ സംസാരിച്ചു. വെങ്ങാനൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോവളം ലോക്കൽ സെക്രട്ടറി ബി ബാബു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ മുരളി, വി എസ് അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, വെങ്ങാനൂർ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുൺ, അമൃത ആർ പ്രസാദ് എന്നിവർ സംസാരിച്ചു. പൂവാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. ശിജിത്ത് ശിവസ് അധ്യക്ഷനായി. ജെ ലോറൻസ്, പ്രതീഷ്, പഞ്ചായത്ത് അംഗം ബിജുകുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞിരംകുളത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി അനൂപ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ മധു അധ്യക്ഷനായി. ശാർങധരൻ, കെ കെ വിജയൻ, അൻപു ജോർജ് എന്നിവർ സംസാരിച്ചു. നേമം ബാലരാമപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷനായി. എസ് രാധാകൃഷ്ണൻ, എം ബാബുജാൻ, ഡി സുരേഷ്കുമാർ, എം മോഹനൻ, എം എച്ച് സാദ്ദിഖ് അലി, കാവിൻപുറം സുരേഷ്, എസ് കെ സുരേഷ്ചന്ദ്രൻ, കെ പി ഷീല, മുരളീധരൻ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാർ അധ്യക്ഷനായി. കെ സോമൻ, വി രാജേന്ദ്രൻ, അശ്വതിചന്ദ്രൻ, ടി സദാനന്ദൻ നെല്ലിമൂട്, രാമപുരം ശ്രീകുമാർ, മഞ്ഞക്കോട് സുകു, കെ ഗോപി, കെ സുധാകരൻ, എം ബിന്ദുറാണി തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിൻകര നഗരസഭയ്ക്കുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം അസി. സെക്രട്ടറി എസ് രാഘവൻ നായർ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, കെ കെ ഷിബു, ആർ വി വിജയ ബോസ് തുടങ്ങിയവർ സംസാരിച്ചു.







0 comments