വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം

വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിൻകര
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി ബാലചന്ദ്രൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആദർശ് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് രതീഷ്, ഏരിയ സെക്രട്ടറി എം ഷാനവാസ്, ജില്ലാ പ്രസിഡന്റ് കെ ആൻസലൻ, പ്രദീപ്, എസ് സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് സജികുമാർ, വൈ എസ് ബിനുകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബാലചന്ദ്രൻ നായർ (പ്രസിഡന്റ്), എം ഷാനവാസ് (സെക്രട്ടറി), ജയൻ അരുവിപ്പുറം, എ സുരേഷ്, രാജ്‌മോഹൻ (വൈസ് പ്രസിഡന്റ്‌മാർ), എ എസ് സജികുമാർ പെരുങ്കടവിള, ദീപ ഓലത്താന്നി, ഷിബു കൊടങ്ങാവിള (ജോയിന്റ് സെക്രട്ടറിമാർ), ബി മണികണ്ഠൻ (ട്രഷറര്‍).







0 comments