വെള്ളനാട് ജിഎച്ച്‌എസ്‌എസിൽ അക്ഷരമുറ്റം

വിളപ്പിൽ
വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എൽ പി മായാദേവി, പിടിഎ പ്രസിഡന്റ് വി ചന്ദ്രശേഖരൻ, വി എസ് ശോഭൻ കുമാർ, പ്രിൻസിപ്പൽ കെ എസ് രാജശ്രീ, പ്രഥമാധ്യാപകൻ പ്രേംദേവാസ് എൻ ജെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജയശ്രീ, സ്റ്റാഫ് സെക്രട്ടറി കെ ആർ വേണുഗോപാലൻ, മനില പി, പ്രീത കെ ബി എന്നിവർ സംസാരിച്ചു. മുണ്ടേല സർവീസ് സഹകരണ ബാങ്കാണ് പത്രം സ്‌പോൺസർ ചെയ്തത്.








0 comments