ടാപ്പിങ് പരിശീലന ക്ലാസ്

പോങ്ങനാട് ആര്പിഎസ് സംഘടിപ്പിച്ച ടാപ്പിങ് പരിശീലന ക്ലാസില് പങ്കെടുത്തവര് സര്ട്ടിഫിക്കറ്റുകളുമായി
കിളിമാനൂര്
റബർ ബോർഡിന്റെയും പോങ്ങനാട് റബർ ഉൽപ്പാദക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ചത്തെ ടാപ്പിങ് പരിശീലന ക്ലാസ് നടത്തി. സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം റബർ പ്രൊഡക്ഷൻ കമീഷണർ എസ് ആർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആർപിഎസ് പ്രസിഡന്റ് കെ വിജയൻ ത്രിവേണി അധ്യക്ഷനായി. റബർ ബോർഡ് കിളിമാനൂർ ഫീൽഡ് ഓഫീസർ ദീപ സുകുമാർ മുഖ്യപ്രഭാഷകയായി. റബർ ടാപ്പിങ് സീനിയർ ഡെമോൺസ്ട്രേറ്റർ എസ് നിമിൽ, എം ജസിം, ജ്യോതി എസ് നായർ, അരവിന്ദാക്ഷൻപിള്ള, ഡി ബൈജു എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ആര്പിഎസ് വൈസ് പ്രസിഡന്റ് വി ജയശീലന് നായർ, എസ് എസ് ശാരി എന്നിവർ സംസാരിച്ചു.









0 comments