Deshabhimani

ആഘോഷമായി 
"സ്വയംവര' 
കുടുംബ ഉത്സവം

swayamvara

സ്വയംവര കുടുംബ ഉത്സവം 2026 നടി മല്ലിക സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 11:38 PM | 1 min read

ആറ്റിങ്ങല്‍

സ്വയംവര സില്‍ക്സിന്റെ വിവിധ ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സ്വയംവര കുടുംബ ഉത്സവം 2026 സംഘടിപ്പിച്ചു. നടി മല്ലിക സുകുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്ര താരങ്ങളായ അനീഷ് രവി, ഡയാന ഹമീദ്, മാനസ രാധാകൃഷ്ണന്‍, നയന്‍താര ചക്രവര്‍ത്തി, ജൂഹി ജയകുമാര്‍, ലക്ഷ്മി കീര്‍ത്തന, ശ്രീലയ തുടങ്ങിയവർ പങ്കെടുത്തു. മുതിര്‍ന്ന ജീവനക്കാരെ ആദരിച്ചു. പങ്കെടുത്ത മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ ലക്കി ഡ്രോയിലൂടെ മിക്സര്‍ ഗ്രൈന്‍ഡര്‍, വാഷിങ്‌ മെഷീന്‍, റഫ്രിജറേറ്റര്‍, ടിവി എന്നിവ സമ്മാനമായി നല്‍കി. ബമ്പര്‍ സമ്മാനമായ സ്കൂട്ടര്‍ പാലക്കാട് ഷോറൂമിലെ ജീവനക്കാരി സുഭലക്ഷ്മി സ്വന്തമാക്കി. 10 വര്‍ഷത്തിലധികമായി സ്വയംവരയുടെ ഭാഗമായ നൂറോളം ജീവനക്കാര്‍ക്ക് വിദേശയാത്ര നല്‍കുമെന്ന് ചടങ്ങിൽ മാനേജ്മെന്റ്‌ അറിയിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കായി നടത്തിയ പ്രത്യേക നറുക്കെടുപ്പിലെ നൽകിയ കാര്‍ ആറ്റിങ്ങല്‍ ഷോറൂമിലെ ജീവനക്കാരിയും അയിലം സ്വദേശിയുമായ മഞ്ജുവിന്‌ ലഭിച്ചു. സെയില്‍സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇരുന്നൂറോളം പേര്‍ക്കും വിമാനയാത്രയും ടൂറും പ്രഖ്യാപിച്ചു. തുടര്‍ന്ന് അഞ്ജു ജോസഫിന്റെ സംഗീത പരിപാടിയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home