Deshabhimani

നീരസം വ്യക്തമാക്കി ശ്രീലേഖ ‘

ഡിജിപിയോട്‌ കോൺസ്റ്റബിൾ ആകാൻ പറഞ്ഞപോലെ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 11:45 PM | 1 min read

തിരുവനന്തപുരം

ക‍ൗൺസിലറായി പ്രവർത്തിക്കുന്നത്‌ സമ്മർദം വർധിപ്പിക്കുന്നതായി വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ‘ഡിജിപിയോട്‌ കോൺസ്റ്റബിൾ ആകാൻപറഞ്ഞപോലെ’യാണ്‌ തനിക്ക്‌ ക‍ൗൺസിലർ സ്ഥാനമെന്നും അവർ യുട്യൂബ്‌ ചാനലിലൂടെ വെളിപ്പെടുത്തി. രാജിക്കത്ത്‌ നൽകിയതും പിൻവലിച്ചതുമെല്ലാം വിവാദമായശേഷം ആദ്യമായി തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു അവർ. ഡിജിപി ആയിരുന്നപ്പോഴേ അസുഖങ്ങൾ അലട്ടിയിരുന്നു. യോഗയും ധ്യാനവുമൊക്കെ ചെയ്‌താണ്‌ അതിനെയെല്ലാം നേരിട്ടത്‌. ക‍ൗൺസിലറായശേഷം അതെല്ലാം മുടങ്ങി, സമ്മർദം താങ്ങാനാകാതെയാണ് രാജിക്കത്ത്‌ നൽകിയതെന്നുമാണ്‌ വിശദീകരണം. ‘മേയർ സ്ഥാനാർഥി’ എന്നുപറഞ്ഞ്‌ മത്സരിപ്പിച്ചശേഷം ക‍ൗൺസിലറാക്കി ഒതുക്കിയതിലെ അമർഷം ശ്രീലേഖ മറ്റൊരു രീതിയിൽ പറയുകയായിരുന്നു വീഡിയോയിലൂടെ. പലതവണ നീരസം പ്രകടിപ്പിച്ചിട്ടും ബിജെപി നേതൃത്വം ഇടപെടാത്തതുകൊണ്ടാണ്‌ ‘രാജിഭീഷണി’ പരസ്യമാക്കിയത്‌. പിന്നാലെ സംസ്ഥാന നേതാക്കൾ ഇടപെട്ട്‌ ‘എല്ലാം പറഞ്ഞു സെറ്റാക്കി’. വലിയ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ രാജിയിൽനിന്ന്‌ പിൻവലിപ്പിച്ചത്‌ എന്നാണ്‌ വിവരം. ​ മേയർക്കെതിരെയും പരാതി 13 കത്തുകൾ മേയർ വി വി രാജേഷിന്‌ നൽകിയിട്ടും നടപടിയില്ല. തന്റെ ഓഫീസിലെ കംപ്യൂട്ടർ, പ്രിന്റർ, വൈഫൈ, കസേരകൾ എന്നിവ നന്നാക്കുന്നത്‌, തെരുവ്‌ വിളക്ക്‌, ശ‍ൗചാലയം, പബ്ലിക്‌ ഹെൽത്ത്‌ സെന്റർ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടി നൽകിയ കത്തുകൾ എന്നിവയിലും മേയർ നടപടിയെടുത്തില്ല. ​ വോട്ടർമാരും കുഴപ്പക്കാർ വോട്ടർമാരുടെ പരാതി താങ്ങാനാകുന്നില്ലെന്നാണ്‌ ശ്രീലേഖയുടെ മറ്റൊരു ആവലാതി. അപ്പുറത്തെ ചെടി ഇപ്പുറത്തേക്ക്‌ ചാഞ്ഞാലും ക‍ൗൺസിലർ എത്തണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം. റോഡ്‌, തോട്‌, ലൈറ്റ്‌ തുടങ്ങിയ വിഷയങ്ങൾ പറയുന്പോൾ ഉടനടി ഇടപെട്ടില്ലെങ്കിൽ മോശമായി പ്രതികരിക്കുന്നു. ‘എന്തിനാണ്‌ ഇങ്ങനെയൊരു ക‍ൗൺസിലർ’ എന്ന്‌ ചോദിക്കുന്നു. ഇതൊന്നും തനിക്ക്‌ താങ്ങാനാകുന്നില്ല–അവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home