Deshabhimani

കുന്നത്തൂർ താലൂക്ക്‌ മിനി സിവിൽ സ്റ്റേഷൻ

നിർമാണം പാതിമാത്രം, 
ഉദ്‌ഘാടനത്തിനൊരുങ്ങി മന്ത്രി

 കുന്നത്തൂർ താലൂക്ക്‌ മിനി സിവിൽ സ്റ്റേഷൻ

കുന്നത്തൂർ താലൂക്ക്‌ മിനി സിവിൽ സ്റ്റേഷൻ

വെബ് ഡെസ്ക്

Published on Oct 12, 2026, 12:50 AM | 1 min read

കൊല്ലം

അറുപത്‌ ശതമാനം മാത്രം നിർമാണം പൂർത്തിയായ കുന്നത്തൂർ താലൂക്ക്‌ മിനി സിവിൽ സ്റ്റേഷനെ സർക്കാരിന്റെ നൂറുദിന പദ്ധിയിൽ ഉൾപ്പെടുത്തി ഉദ്‌ഘാടനം ചെയ്യാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്‌ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നിട്ട്‌ നാലുമാസം ആകുന്നതേയുള്ളൂ. നൂറു ദിവസംകൊണ്ട്‌ മിനി സിവിൽ സ്റ്റേഷന്റെ അവശേഷിക്കുന്ന 40 ശതമാനം നിർമാണം എങ്ങനെ പൂർത്തീകരിക്കുമെന്നാണ്‌ കരാർ ഏറ്റെടുത്തിട്ടുള്ളവരും മേൽനോട്ടം നിർവഹിക്കുന്ന ഉദ്യോഗസ്ഥരും ചോദിക്കുന്നത്. തങ്ങൾക്കിതിൽ രാഷ്‌ട്രീയമില്ല. നിർമാണം എത്രയുംവേഗം പൂർത്തീകരിക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, യാഥാർഥ്യം മറച്ച്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ഉല്ലാസ്‌ കോവൂർ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രിയുടെ പ്രസ്താവന എന്നാണ്‌ സൂചന. ഇതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌. 12.65 കോടി രൂപ ചെലവഴിച്ച്‌ കുന്നത്തൂർ താലൂക്ക്‌ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ എൽഡിഎ-ഫ്‌ സർക്കാർ നടപടി സ്വീകരിച്ചത്‌ എംഎൽഎയായിരുന്ന കോവൂർ കുഞ്ഞുമോന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ്‌. ശാസ്‌താംകോട്ട ട‍ൗണിൽ റവന്യു വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സ്ഥലത്തുനിന്ന് ഒരേക്കർ സ്ഥലം നിർമാണത്തിന്‌ വിട്ടുതരുന്നതിന്‌ ഇടപെട്ടതും കോവൂർ കുഞ്ഞുമോനാണ്‌. റവന്യു മന്ത്രിയായിരുന്ന കെ രാജനും അടിയന്തര നടപടി സ്വീകരിച്ചു. 2024 മാർച്ച്‌ 16ന്‌ മിനി സിവിൽ സ്‌റ്റേഷന്‌ അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിട്ടു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- –ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്‌. സിവിൽ സ്‌റ്റേഷൻ അഞ്ച്‌ നിലയാണ്‌. രണ്ട്‌ നിലയുടെ നിർമാണമാണ്‌ നടക്കുന്നത്‌. നിർമാണം നടന്ന ഭാഗങ്ങളിൽ പെയിന്റടിച്ച്‌ ഉദ്‌ഘാടനം നടത്താനാണ്‌ ഇപ്പോഴത്തെ നീക്കം. രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം വൈകിപ്പിച്ചെന്ന ആരോപണത്തിലൂടെയാണ് ഉല്ലാസ്‌ കോവൂർ എംഎൽഎ മന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടുള്ളത്‌. ബോധപൂർവം ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കോൺഗ്രസുകാർ ഉയർത്തിക്കൊണ്ടുവന്ന രാഷ്‌ട്രീയ ആരോപണം എംഎൽഎ ഏറ്റുപിടിച്ച്‌ കെട്ടുകഥ മെനയുകയായിരുന്നു എന്നാണ്‌ ആക്ഷേപം. ഇതിനിടെ നിർമാണം വേഗം പൂർത്തീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചില കോൺഗ്രസ്‌ നേതാക്കൾ നിർമാണ സ്ഥലത്തെത്തി കരാറുകാരെയും ഉദ്യേഗാസ്ഥരെയും ഭീഷണിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home