Deshabhimani

പറളി പറന്നു

ആവേശം ആകാംക്ഷ

ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പറളി സബ് ജില്ലാ ടീം

ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പറളി സബ് ജില്ലാ ടീം

avatar
ജിജോ ജോർജ്‌

Published on Oct 12, 2026, 12:50 AM | 1 min read

പാലക്കാട്‌

അവസാന നിമിഷംവരെ വീറുംവാശിയും നിറഞ്ഞ ചാമ്പ്യൻ സ്‌കൂൾ പോരിനൊടുവിൽ പറളി എച്ച്‌എസ്‌എസ്‌ ജില്ലാ സ്‌കൂൾ കായികമേളയിൽ ജേതാക്കളായി. ഒപ്പത്തിനൊപ്പം നിന്ന മുണ്ടൂർ എച്ച്‌എസ്‌എസിനെ ഒരു പോയിന്റ്‌ പിന്തള്ളിയാണ്‌ പറളിയുടെ തുടർച്ചയായ അഞ്ചാം കിരീടനേട്ടം. 32 വർഷമായി സ്‌കൂളിലെ കായിക അധ്യാപകനായ പി ജി മനോജ്‌ വിരമിക്കുന്ന വർഷം പറളിക്ക്‌ കിരീടം നഷ്ടമാകുമോയെന്ന ആശങ്ക കായികമേളയുടെ അവസാന നിമിഷങ്ങളിലുണ്ടായി. സബ്‌ ജൂനിയർ പെൺകുട്ടികളുടെ ലോങ്‌ജന്പിലെ ഫലത്തെ ആശ്രയിച്ചായിരുന്നു വിജയികളെ തീരുമാനിക്കേണ്ട അവസ്ഥ. രണ്ട്‌ പോയിന്റ്‌ മാത്രം പറളി മുന്നിൽ. ലോങ്‌ജന്പിൽ മുണ്ടൂർ സ്വർണം നേടിയാൽ അവർ കിരീടം ഉറപ്പിക്കും. ലോങ്‌ജന്പിൽ മുണ്ടൂരിന്റെ താരത്തിന്‌ സ്വർണം കിട്ടാതെ വന്നതോടെ ഒരു പോയിന്റിന്‌ പറളി കിരീടമുറപ്പിച്ചു. പറളിക്ക്‌ 96 പോയിന്റ്‌. മുണ്ടൂരിന്‌ 95. 14 സ്വർണവും ഏഴ്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമായാണ്‌ പറളിയുടെ നേട്ടം. പാലക്കാട്‌ ബിഇഎം എച്ച്‌എസ്‌എസ്‌(58), 
വടവന്നൂർ വിഎം എച്ച്‌എസ്‌എസ്‌ (57), മാത്തൂർ സിഎഫ്‌ഡി എച്ച്‌എസ്‌എസ്‌ (52) എന്നിവരായിരുന്നു തുടർന്നുള്ള സ്ഥാനങ്ങളിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home