Deshabhimani

ഉപയോഗിക്കാതെ 10 എൽഎച്ച്‌ബി കോച്ചുകൾ

പുതിയ സർവീസിന്‌ കോച്ചുകളില്ലെന്ന വാദവുമായി റെയിൽവേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ

Published on Oct 12, 2026, 12:48 AM | 1 min read

 കൊല്ലം

യാത്രാക്ലേശം രൂക്ഷമായ എറണാകുളം –കോട്ടയം –കൊല്ലം പാതയിൽ പുതിയ പാസഞ്ചർ സർവീസ്‌ ആരംഭിക്കുന്നതിന്‌ തിരുവനന്തപുരം ഡിവിഷനിൽ 10 ആധുനിക എൽഎച്ച്‌ബി കോച്ചുകളുണ്ടെങ്കിലും ഉപയോഗിക്കാൻ തയ്യാറാകാതെ റെയിൽവേ. തിരുവനന്തപുരം –കണ്ണൂർ ജനശതാബ്‌ദിയിൽ പുഷ്‌ബാക്ക്‌ സീറ്റുകൾ തിരികെവന്നതോടെ ഒഴിവാക്കിയ എൽഎച്ച്‌പി കോച്ചുകളാണിവ. ജനശതാബ്‌ദിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന പുഷ്‌ബാക്ക്‌ സീറ്റുകൾ എൽഎച്ച്‌ബി കോച്ചുകൾ വന്നപ്പോഴാണ്‌ ഒഴിവാക്കിയത്‌. എൽഎച്ച്‌പി കോച്ചുകൾ ഘടിപ്പിച്ച റേക്കുകൾ ഉപയോഗിച്ചാൽ വേണാട് എക്സ്പ്രസിലെ എറണാകുളം –കോട്ടയം –കൊല്ലം പാതയിൽ വൈകുന്നേരത്തെ തിരക്കിനു പരിഹാരമായി പുതിയ ട്രെയിൻ അനുവദിച്ചെന്ന്‌ ചില എംപിമാരുടെ ഭാഗത്തുനിന്ന്‌ പ്രചാരണം ശക്തമായിരുന്നു. എന്നാൽ, പുതിയ സർവീസിന്‌ ആവശ്യമായ റേക്ക്‌ ലഭ്യമല്ലെന്ന്‌ റെയിൽവേ അധികൃതർ തന്നെ വ്യക്തമാക്കി. പുതിയതായി മെമു സർവീസ്‌ തുടങ്ങുന്നത്‌ സംബന്ധിച്ച്‌ ചെന്നൈ ഹെഡ്‌ കോർട്ടേഴ്‌സിൽനിന്ന്‌ അറിയിപ്പ്‌ ലഭിച്ചിട്ടില്ല. നിലവിൽ സർവീസ്‌ നടത്തുന്ന കൊല്ലം –എറണാകുളം മെമു 12കോച്ചുകളുമായാണ്‌ സർവീസ്‌ നടത്തുന്നത്‌. 16 കോച്ചാണ്‌ വേണ്ടത്‌. കോച്ചുകളുടെ അഭാവത്തിൽ പുതിയ മെമു സർവീസ്‌ തുടങ്ങാനുള്ള സാധ്യതയുമില്ല. തിരുവനന്തപുരം ഡിവിഷനിലുള്ള എൽഎച്ച്‌ബി കോച്ചുകൾ പ്രയോജനപ്പെടുത്തി പുതിയ പാസഞ്ചർ സർവീസ്‌ ആരംഭിക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home