Deshabhimani

കൊല്ലം പുസ്തകോത്സവം സമാപിച്ചു

പുസ്തകോത്സവത്തിന്റെ സമാപനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുമായി

പുസ്തകോത്സവത്തിന്റെ സമാപനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുമായി

വെബ് ഡെസ്ക്

Published on Oct 12, 2026, 12:49 AM | 1 min read

​കൊല്ലം

ജില്ലാ ലൈബ്രറി കൗൺസിൽ ആശ്രാമം എം കെ സാനു നഗറിൽ എവൈകെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൊല്ലം പുസ്തകോത്സവം സമാപിച്ചു. ​പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കുട്ടിക്കൂട്ടം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കണ്ണൻ ഷൺമുഖം ഉദ്ഘാടനംചെയ്തു. എം ബാലചന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. പി കൃഷ്ണൻകുട്ടി, ഡോ. എം എസ് നൗഫൽ, കവിത ശാലിനി എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത കൂട്ടായ്മകൾ അവതരിപ്പിച്ച സംഘഗീതികൾ അരങ്ങേറി. ​സമാപന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ടി കെ വിനോദൻ അധ്യക്ഷനായി. പ്രൊഫ. ബി ശിവദാസൻപിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ കെ ബി മുരളീകൃഷ്ണൻ, ഡോ. പി കെ ഗോപൻ, സി സന്തോഷ്, പി ഉഷാകുമാരി, കെ പി സജിനാഥ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, എം സലീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home