പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ നൈറ്റ് മാര്‍ച്ച്

ഡൽഹിയിൽ എസ്‌എഫ്‌ഐ നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ച്
തൃശൂര്‍
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു.എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ ആര്‍ അജയ് രാജ്, വി എസ് ആദിത്യ, നവ്യ കൃഷ്ണ, ജില്ലാ ജോയിന്റ് സെക്രട്ടറി ആല്‍വിന്‍ ഷാജി എന്നിവര്‍ സംസാരിച്ചു.








0 comments