Deshabhimani

ഡൽഹിയിലെ പൊലീസ് വേട്ട

ഡിവൈഎഫ്ഐ നൈറ്റ് മാർച്ചിനുനേരെ ജലപീരങ്കി

night march.jpg

രാജ്യതലസ്ഥാനത്ത് സമരം ചെയ്ത ഡിവൈഎഫ്ഐ–എസ്എഫ്ഐ നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച കേന്ദ്രസർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് 
ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 11, 2026, 11:47 PM | 1 min read

തിരുവനന്തപുരം

രാജ്യതലസ്ഥാനത്ത് സമരം ചെയ്ത ഡിവൈഎഫ്ഐ–എസ്എഫ്ഐ നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച കേന്ദ്ര സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധാഗ്നി പടർത്തി രാത്രി 10ന് തെരുവിലിറങ്ങിയ യുവജനങ്ങൾക്കുനേരെ പൊലീസ് ബാരിക്കേഡുകൾ തീർക്കുകയും രണ്ട് തവണ ജലപീരങ്കി ചീറ്റുകയുമായിരുന്നു. പൊലീസിന്റെ അനാവശ്യ പ്രകോപനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പാളയം ബ്ലോക്ക് കമ്മിറ്റി ട്രഷറർ വിഷ്ണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വിദ്യാ മോഹൻ, നിതീഷ്, അഭിജിത്, വിഷ്ണു, സന്ദീപ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home