വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡറായി സുരേഷ് ആർ കുറുപ്പ് ചുമതലയേറ്റു

വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ കമാൻഡറായി കമാൻഡന്റ് സുരേഷ് ആർ കുറുപ്പ് ചുമതലയേറ്റു. വിഴിഞ്ഞം തീരസംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കമാൻഡന്റ് ജി ശ്രീകുമാറിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
പന്തളം സ്വദേശിയായ സുരേഷ് ആർ കുറുപ്പ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 22-ാം ബാച്ച് ഓഫീസറാണ്. പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് ബിഎസ്‌സി ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം ഹൈദരാബാദിലെ ഐസിഎഫ്എഐ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി.
മേഖലയിലെ പ്രവർത്തന ഫലപ്രാപ്തിക്കും തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനവും ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. കൂടാതെ നമ്മുടെ രാജ്യത്തിന്റെ പ്രവർത്തന ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments