വിഴിഞ്ഞം കണ്ട്‌ മുണ്ടക്കൈയിലെ 
വിദ്യാർഥികൾ

മുണ്ടക്കൈയിൽനിന്ന് വിഴിഞ്ഞത്തെത്തിയ വിദ്യാർഥികൾ തുറമുഖം എം ഡി ഡോ. ദിവ്യ എസ്‌ അയ്യർക്കൊപ്പം
വെബ് ഡെസ്ക്

Published on Jul 06, 2025, 12:42 AM | 1 min read

തിരുവനന്തപുരം

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മുണ്ടക്കൈയിൽനിന്ന് വിദ്യാർഥികൾ വിഴിഞ്ഞം തുറമുഖം കാണാനെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വീകരിച്ചു. മുഹമ്മദ് യാസിൻ, മുഹമ്മദ് അബിൻഷ, ശ്രീരാഗ്, പി എ ഷാഹിദ്, കെ ആദിൽ റഹ്മാൻ, മുഹമ്മദ് ഇഷാഖ്, ഫാത്തിമ നൂറിഹ്, പി പി സുഹാന, പി പി സൻഹ ഫെറിൻ, ഹിബ തസ്നി എന്നിവരാണ് തുറമുഖം സന്ദർശിച്ചത്. മുണ്ടക്കൈ-, ചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള ലാപ്ടോപുകൾ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തി വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home