Deshabhimani

കെഎസ്ആർടിസി ബസ് ശുചീകരിച്ച്‌ വിദ്യാർഥികൾ

Students clean KSRTC bus

കെഎസ്ആർടിസി ബസ് ശുചീകരിച്ച ശേഷം അധ്യാപകർക്കൊപ്പം വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Oct 02, 2026, 12:19 AM | 1 min read

വിതുര

നെയ്യാറ്റിൻകര–പൊന്മുടി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ശുചീകരിച്ചു. പൊതുസ്വത്ത് സംരക്ഷണത്തിന്റെയും പരിസ്ഥിതി ശുചിത്വത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. പൊതുവാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സന്ദേശം പൊന്മുടി യുപിഎസ്‌ പ്രധാനാധ്യാപകൻ ഷിബു സി ദാസ്‌ നൽകി. മാതൃകാപരമായ കൂട്ടായ്മയെ കെഎസ്ആർടിസി ജീവനക്കാരും പ്രദേശവാസികളും അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home