ad
Deshabhimani

വിദ്യാർഥി തെരഞ്ഞെടുപ്പ് ഫലം

ഇടതുപക്ഷ മനസ്സ് തിരിച്ചുവരുന്നതിന്റെ
പ്രതിഫലനം: പിണറായി വിജയൻ

കാര്യവട്ടം ഗവ. കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

കാര്യവട്ടം ഗവ. കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Sep 19, 2026, 05:14 AM | 1 min read

തിരുവനന്തപുരം

കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായി തിരിച്ചുവരുന്നതിന്റെ പ്രതിഫലനമാണ്‌ വിവിധ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ഒരു പരാജയത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന് യുവതലമുറ നമ്മോട് വിളിച്ചുപറയുകയാണ്. ക്യാമ്പസുകളിലും സ്‌കൂളുകളിലും വിദ്യാർഥികൾ നൽകിയ ഈ പിന്തുണ വലിയ ഉത്തരവാദിത്വമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി കൂടുതൽ ശക്തമായി ഇടപെടാനുള്ള ഉത്തരവാദിത്വം വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ ഏറ്റെടുക്കണമെന്ന്‌ പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തെ യുഡിഎഫ്‌ ഭരണത്തെ സംബന്ധിച്ച് പവർകട്ട്, ലൈഫ് പദ്ധതി, പെൻഷൻ, റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ ഉയരുന്ന ആശങ്കകളും ചർച്ചകളും ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഭരണത്തിന്റെ യാഥാർഥ്യം ജനങ്ങൾ വിലയിരുത്തിത്തുടങ്ങി. അതിന്റെ ആദ്യ പ്രതിഫലനങ്ങളിൽ ഒന്നാണ് കേരളത്തിന്റെ യുവമനസ്സുകളിൽ പ്രതിഫലിക്കുന്നത്‌. വിദ്യാർഥി സമൂഹത്തിന്റെ ഈ ജനാധിപത്യവിധിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ വിജയിച്ച മുഴുവൻ പ്രവർത്തകരെയും സ്ഥാനാർഥികളെയും അദ്ദേഹം അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home