ad
Deshabhimani

സ്കോട്ടിഷ് പ്രീമിയർഷിപ്പ്; ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയെ വീഴ്ത്തി റേഞ്ചേഴ്സ്

Skotish

സെൽറ്റിക് എഫ്സി താരം ഓസ്റ്റൺ ട്രസ്റ്റി (ഇടത്) റേഞ്ചേഴ്സ് എഫ്സി താരം റോസ് മക്കോസ്‌ലാൻഡ് ( വലത്)| Photo:Getty Images

വെബ് ഡെസ്ക്

Published on Sep 20, 2026, 06:51 PM | 1 min read

ഗ്ലാസ്ഗോ : സ്കോട്ടിഷ് പ്രീമിയർഷിപ്പിലെ 'ഓൾഡ് ഫേം ഡെർബി' പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയെ അട്ടിമറിച്ച് റേഞ്ചേഴ്സ് എഫ്സി. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റേഞ്ചേഴ്സിന്റെ വിജയം. മത്സരത്തിന്റെ 33-ാം മിനിറ്റിൽ റയാൻ നാദേരി നേടിയ തകർപ്പൻ ഗോളാണ് റേഞ്ചേഴ്സിന് വിജയം സമ്മാനിച്ചത്.


ഈ സീസണിൽ കളിച്ച മത്സരങ്ങളിലെല്ലാം ആധികാരിക വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമത് തുടർന്ന സെൽറ്റിക്കിന്റെ ഈ വർഷത്തെ ആദ്യ പരാജയമാണിത്. സ്വന്തം തട്ടകമായ ഇബ്രോക്സ് സ്റ്റേഡിയത്തിൽ ആരാധകരെ സാക്ഷിയാക്കി കളം നിറഞ്ഞ റേഞ്ചേഴ്സ് പ്രതിരോധം സെൽറ്റിക്കിന്റെ മറുപടി ആക്രമണങ്ങളെല്ലാം വിജയകരമായി തടഞ്ഞുനിർത്തി.


ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി റേഞ്ചേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. തോൽവി വഴങ്ങിയെങ്കിലും 18 പോയിന്റോടെ സെൽറ്റിക് തന്നെയാണ് ഇപ്പോഴും ഒന്നാമത്.


സ്കോട്ടിഷ് ലീഗിൽ ഈ വാരത്തിൽ നടന്ന മറ്റ് മത്സരങ്ങളിൽ ഡണ്ടി യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സെന്റ് മിറനെ പരാജയപ്പെടുത്തിയപ്പോൾ, ഡണ്ടി എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മദർവെല്ലിനെ കീഴടക്കി. ഹൈബർനിയൻ-ആബർഡീൻ മത്സരവും കിൽമാർനോക്ക്-ഹാർട്ട്സ് പോരാട്ടവും സമനിലയിൽ (1-1) അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home