ad
Deshabhimani

കിഴുവിലത്ത് തെരുവുനായ ശല്യം രൂക്ഷം

ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ പുരവൂരിൽ തമ്പടിച്ച തെരുവ് നായകൾ
വെബ് ഡെസ്ക്

Published on Jul 01, 2026, 02:20 AM | 1 min read

ചിറയിൻകീഴ്

കിഴുവിലം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. തിരക്കേറിയ കവലകളിലും റോഡുകളിലും ഭയമില്ലാതെ ഇറങ്ങിനടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാൽനടയാത്രക്കാരെ ആക്രമിക്കുന്നതിന് പുറമെ, വാഹനങ്ങൾക്ക് കുറുകെ നായകൾ ചാടുന്നത് കാരണം ഇരുചക്രവാഹനങ്ങളും ഓട്ടോയും ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവാണ്‌. റോഡരികുകളിൽ ഇറച്ചിമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ വ്യാപകമായി തള്ളുന്നത്‌ നായകൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമാകുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ലെന്ന്‌ ജനങ്ങൾ പറയുന്നു. രാത്രിയിൽ വീട്ടുപരിസരങ്ങളിൽ കറങ്ങിനടക്കുന്ന നായകൾ കോഴി, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്‌. സമീപപഞ്ചായത്തുകളായ ചിറയിൻകീഴ്, അഴൂർ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. അടുത്തിടെ ചിറയിൻകീഴ് പഞ്ചായത്തിൽ നിരവധി പേർക്കാണ് കടിയേറ്റത്. അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി മേട ജങ്ഷൻ, ഇടഞ്ഞുംമൂല, അനുപമ ജങ്‌ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മൂന്നുമുക്ക് എന്നിവിടങ്ങളെല്ലാം തെരുവുനായകൾ നാട്ടുകാർക്ക്‌ ഭീഷണിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home