കൊടുങ്ങാനൂർ ടു വിളപ്പിൽ
പാലംവഴി തെരുവുനായ സഞ്ചാരം

മേയറുടെ വാർഡായ കൊടുങ്ങനൂർ വാർഡിൽ നിന്നും വിളപ്പിൽ പഞ്ചായത്തിലേക്ക് കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ
വിളപ്പിൽ
നഗരത്തിലാകെ തെരുവുനായകളെ തുരത്താനുള്ള വൻപദ്ധതികൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന മേയറുടെ കൊടുങ്ങാനൂർ വാർഡിൽനിന്ന് ‘തെരുവുനായകളുടെ ഘോഷയാത്ര’. കരമനയാറിനുകുറുകെ തിരുവനന്തപുരം നഗരത്തെയും വിളപ്പിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലംവഴി തെരുവുനായകളുടെ സഞ്ചാരമാണ്. ബിജെപി ഭരിക്കുന്ന വിളപ്പിൽ പഞ്ചായത്തും തെരുവുനായ വിഷയത്തിൽ കൈമലർത്തിയതോടെ പ്രതിസന്ധിയിലായത് നാട്ടുകാരാണ്. വൈകുന്നേരങ്ങളിലും രാവിലെയും നടക്കാൻ ഇറങ്ങുന്നവർക്കും തെരുവുനായകൾ ഭീഷണിയാകുന്നു. പാലം വന്നതോടെ നിരവധിപേർ ഇവിടെ എത്താറുണ്ടായിരുന്നു. എന്നാൽ, നായകളുടെ ആക്രമണസ്വഭാവം ഇവരെയും ഇവിടെനിന്ന് അകറ്റുന്നു. വിളപ്പിൽ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത വിളപ്പിൽശാല കുടുംബാരോഗ്യകേന്ദ്രത്തിലെ നായശല്യത്തിൽ ചർച്ചയായെങ്കിലും പരിഹാരമുണ്ടായില്ല.











0 comments