പനത്തുറയിൽ തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു

കോവളം
തെരുവുനായ ആക്രമണത്തിൽ കുട്ടി അടക്കം എട്ടുപേർക്ക് കടിയേറ്റു. തിരുവല്ലം പനത്തുറയിലാണ് സംഭവം. പുന്നവിളാകത്തുവീട്ടിൽ സി വിജയൻ (63), കൂനംതുരുത്തിവീട്ടിൽ ഉദയൻ മകൻ അശ്വിൻ, സി വിദ്യാധരൻ, വേലിത്തലവീട്ടിൽ ശാന്ത, തുരുത്തി കോളനിവീട്ടിൽ ശങ്കരൻ, പുന്നമുട് വീട്ടിൽ ഗോമതി, തോട്ടുമുക്ക് കുന്നുംപുറത്തുവീട്ടിൽ രവീന്ദ്രൻ, കൈതവിളാകത്ത് സുധാ മന്ദിരത്തിൽ വിശാഖ് എന്നിവർക്കാണ് കടിയേറ്റത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ആക്രമണമുണ്ടായത്. എല്ലാവരെയും ഒരേ നായയാണ് കടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശനി വൈകിട്ടാണ് അശ്വിനെ തെരുവുനായ കടിച്ചത്. രാത്രിയില്‍ വിജയനെയും കടിച്ചു. ബാക്കിയുള്ളവരെ ഞായർ രാവിലെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റവർ വിഴിഞ്ഞം ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സതേടി. കൗണ്‍സിലറെയും കോര്‍പറേഷന്‍ അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെയും നായയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.










0 comments