ad
Deshabhimani

സംസ്ഥാന ഹോക്കി: 
പേരൂർക്കട ജിജിഎച്ച്എസ് ചാമ്പ്യന്മാർ

  ജവാഹർലാൽ നെഹ്‌റു സംസ്ഥാന ഹോക്കി  ചാമ്പ്യൻമാരായ പേരൂർക്കട ജിജിഎച്ച്‌എസ്എസ് ടീം

ജവാഹർലാൽ നെഹ്‌റു സംസ്ഥാന ഹോക്കി ചാമ്പ്യൻമാരായ പേരൂർക്കട ജിജിഎച്ച്‌എസ്എസ് ടീം

വെബ് ഡെസ്ക്

Published on Aug 06, 2026, 12:00 AM | 1 min read

പാളയം ​

കൊല്ലത്ത് നടന്ന ജവാഹർലാൽ നെഹ്‌റു സംസ്ഥാന ഹോക്കി ടൂർണമെന്റ് ഫൈനലിൽ കൊല്ലം സായിയെ പരാജയപ്പെടുത്തി പേരൂർക്കട ജിജിഎച്ച്എസ് ചാമ്പ്യന്മാരായി. പ്രമുഖ സ്പോർട്സ് സ്കൂളുകളെയെല്ലാം പിന്തള്ളിയാണ് ചാമ്പ്യൻപട്ടത്തോടൊപ്പം സംസ്ഥാനത്തെ ബെസ്റ്റ് സ്കൂൾ പദവിയും കരസ്ഥമാക്കിയത്. കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ടീം യോഗ്യത നേടി.​ രമേഷ് കോലപ്പ, രാമലിംഗം എന്നീ സഹോദരന്മാരാണ്‌ പരിശീലകർ. ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെയും പരിശീലകരായിരുന്ന ഇരുവരും പൂർണമായും സൗജന്യമായാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home