ad
Deshabhimani

ഇന്റര്‍ ബറ്റാലിയൻ ഫയറിങ്ങിൽ
തിളങ്ങി താരങ്ങൾ

ഇന്റര്‍ ബറ്റാലിയന്‍ ഫയറിങ് മത്സരത്തില്‍ വിജയിച്ച കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി ടീം

ഇന്റര്‍ ബറ്റാലിയന്‍ ഫയറിങ് മത്സരത്തില്‍ വിജയിച്ച കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി ടീം

വെബ് ഡെസ്ക്

Published on Jun 26, 2026, 12:42 AM | 1 min read

കിളിമാനൂര്‍

എന്‍സിസി ഇന്റര്‍ ബറ്റാലിയന്‍ ഫയറിങ്‌ മത്സരത്തില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കി കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എൻസിസി കേഡറ്റുകള്‍. ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ 1 കെബിഎന്‍ വര്‍ക്കലയെ പ്രതിനിധീകരിച്ച കിളിമാനൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ കേഡറ്റ് സഹാറ ഭയാന്‍ സ്വര്‍ണ മെഡലും ജെഡി വിഭാഗത്തില്‍ കൈലാസ് നാഥ് വെള്ളിയും നേടി. സ്കൂളിലെ എന്‍സിസി ഓഫീസര്‍ വിജയകുമാര്‍ നേതൃത്വംനൽകുന്ന എന്‍സിസി യൂണിറ്റ് ഇന്റര്‍ ബറ്റാലിയന്‍ മത്സരങ്ങളില്‍ ഫയറിങ്ങില്‍ ഒന്നാം സ്ഥാനവും ഡ്രില്ലില്‍ രണ്ടാം സ്ഥാനം നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. ദേശീയ ട്രെക്കിങ് ക്യാമ്പില്‍ ഗൗരി പ്രവീണ്‍, അജീഷ്, സിയാ മിറാല്‍, എ ആര്‍ ദേവനന്ദ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home