ad
Deshabhimani

print edition രാജീവ്‌ ചന്ദ്രശേഖർ 
സിപിഐ എമ്മിനെ 
ഭീഷണിപ്പെടുത്തേണ്ട: വി ശിവൻകുട്ടി

ldf

ബിജെപി കൗൺസിലർമാരുടെ ആക്രമണത്തില്‍ നിലത്തേക്ക് തെറിച്ചുവീണ എസ് പി ദീപക്കും കെ ശ്രീകുമാറും

വെബ് ഡെസ്ക്

Published on Jun 26, 2026, 01:44 AM | 1 min read

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ ഭീഷണി സിപിഐ എമ്മിനോട്‌ വേണ്ടെന്ന്‌ വി ശിവൻകുട്ടി. പിണറായി വിജയനെ ഉപദേശിക്കാവുന്ന തരം രാഷ്‌ട്രീയപാരമ്പര്യം രാജീവ്‌ ചന്ദ്രശേഖറിനില്ല. സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിൽ, ബിജെപിക്കുവേണ്ടി സംസാരിക്കുമ്പോൾ അത്‌ മാന്യമായ ഭാഷയിലായിരിക്കണം. തലസ്ഥാനത്തെ ബിജെപി ഗുണ്ടകളുടെ സംരക്ഷകനായി രാജീവ്‌ ചന്ദ്രശേഖർ മാറി. സിപിഐ എമ്മിനെ ആക്രമിച്ചാൽ നിയമപരമായും ജനാധിപത്യപരമായും നേരിടും.


ബിജെപിയുടെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 20 കൗൺസിലർമാർക്ക്‌ ഹൈക്കോടതിയിൽനിന്ന് ലഭിച്ച കനത്തപ്രഹരത്തിന്റെ അടിസ്ഥാനത്തിൽ, ഇവരോട്‌ രാജി വയ്ക്കാനാണ്‌ രാജീവ്‌ ചന്ദ്രശേഖർ ഉപദേശിക്കേണ്ടതെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. അഞ്ച്‌ വർഷം ബിജെപിയുടെ നേതൃത്വത്തിൽ വിവിധ സമരപരിപാടികൾ കോർപറേഷനിൽ അരങ്ങേറിയിരുന്നു. അന്നൊന്നും ഒരു പ്രകോപനമോ അസഹിഷ്ണുതയോ എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല.


എന്നാൽ, വ്യാഴാഴ്‌ച ഉപരോധം നടത്തിയ എൽഡിഎഫ്‌ ക‍ൗൺസിലർമാർക്കുനേരെ മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടു. വനിതകളെയടക്കം നിലത്തിട്ടുചവിട്ടി.

ഇത്രയും വലിയ അതിക്രമം ഉണ്ടായിട്ടും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കാൻ എത്തിയവർ സംയമനം പാലിക്കുകയായിരുന്നുവെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home