വർഗഐക്യത്തെ ദുർബലപ്പെടുത്താൻ വർഗീയകലാപം സൃഷ്ടിക്കുന്നു

കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ 'നിയോഫാസിസ്റ്റ് ഭീഷണിയും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളും' വിഷയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് സംസാരിക്കുന്നു
കോഴിക്കോട് വർഗഐക്യത്തെ ദുർബലപ്പെടുത്തുന്നതിനാണ് വർഗീയശക്തികൾ ബോധപൂർവം വർഗീയകലാപം സൃഷ്‌ടിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വർഗീയതയെ പ്രതിരോധിക്കുന്നതിലും മറികടക്കുന്നതിലും എന്നും ഇടതുപക്ഷം വഹിച്ച പങ്ക് വലുതാണ്. മതനിരപേക്ഷ സമീപനങ്ങളാണ് എക്കാലത്തും ഇടതുപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവ ഫാസിസവും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് വർഗീയത ഒന്നിനെയും അടിച്ചമർത്തിക്കൊണ്ടല്ല സമൂഹത്തിൽ ആധിപത്യംസ്ഥാപിക്കുന്നത്. ഒരുവ്യക്തിയുടെ വിശ്വാസതലത്തിൽ മാത്രമല്ല, സാന്പത്തിക സാംസ്‌കാരിക ജീവിതത്തിലെല്ലാം ഇടപെട്ടാണ് മതാത്മകത ശക്തിപ്പെടുത്തുന്നത്. ഇതിന് ബോധപൂർവമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും രാജീവ് പറഞ്ഞു.









0 comments