ശ്രീകുമാരൻ തന്പിക്ക് പുരസ്‌കാരം സമ്മാനിച്ചു

സീറ്റാറ്റ് പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ചെയർമാൻ ജി അനിൽ സമ്മാനിക്കുന്നു
തിരുവനന്തപുരം
സിഇടിയിലെ പൂർവവിദ്യാർഥികളുടെ തിരുവനന്തപുരം ചാപ്‌റ്റർ( സീറ്റാറ്റ്) ഏർപ്പെടുത്തിയ പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തന്പിക്ക് സമ്മാനിച്ചു. ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സീറ്റാറ്റ് ചെയർമാൻ ജി അനിൽ, വൈസ് ചെയർമാൻ ദിലീപ് ഹരിഹരൻ, സെക്രട്ടറി എം എസ് ഷംനാദ് തുടങ്ങിയവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഉമ്മൻ തോമസ് സംസാരിച്ചു. വയലാർ രചിച്ച് ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ദേവരാഗ സന്ധ്യയും അരങ്ങേറി.










0 comments