ad
Deshabhimani

പൊലിഞ്ഞത് നാടിന് അഭിമാനമാകേണ്ട
കായിക പ്രതിഭകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ഗിരീഷ് എസ് വെഞ്ഞാറമൂട്

Published on Mar 20, 2026, 12:00 AM | 1 min read

വെഞ്ഞാറമൂട്

പിരപ്പൻകോട്–- പാലാംകോണം റോഡിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് നാടിനാകെ അഭിമാനമായി മാറേണ്ട രണ്ട്‌ കായിക താരങ്ങൾ. ദേശീയ കബഡിതാരം ജൂലി ഇഗ്നേഷ്യസും അമ്പെയ്‌ത്ത് താരം ആദിത്യനുമാണ് നാടിന്റെ നോവായത്. പഠനത്തിലും കബഡിയിലും ഒരുപോലെ മിടുക്കിയായിരുന്ന ജൂലി കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയപ്പെട്ടവളായിരുന്നു. കാട്ടാക്കട സ്വദേശിനി ജൂലി പത്താം ക്ലാസ് മുതലാണ് പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽ സമുച്ചയത്തിൽ കബഡി പരിശീലനത്തിനായി എത്തിയത്. തുടർന്ന് സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ലഭിച്ചു. പിരപ്പൻകോട് ഗവ. ഹയർ സെ ക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന്‌ പ ഠിച്ചു. തുടർന്ന് മാർ ഇവാനിയോസ് കോളേജ് ഡിഗ്രി വിദ്യാർഥിനിയായി. സ്കൂൾ നാഷണൽ മീറ്റിലും കേരള യൂണിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്തിട്ടുള്ള ജൂലി വുമൺ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടി. അമ്പെയ്ത്തിൽ സംസ്ഥാന താരമായ ആദിത്യൻ പിരപ്പൻകോട് സ്കൂളിലെ വിദ്യാർഥിയായിരിക്കെയാണ് അമ്പെയ്ത്തിൽ പരിശീലനം നേടുന്നത്. യൂണിവേഴ്സിറ്റി തലത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. ഏറെ പ്രിയപ്പെട്ടവനായ ആദിത്യന്റെ അകാലത്തിലുള്ള വേർപാട് ഇതുവരെയും ഉൾക്കൊള്ളാൻ നാട്ടുകാർക്കായിട്ടില്ല. ഏക മകനെ നഷ്ടപ്പെട്ട രാജുവിനെയും സിന്ധുവിനെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും കൂട്ടുകാരും തളർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home