ad
Deshabhimani

അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യം

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പ്രചാരണം

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പ്രചാരണം

വെബ് ഡെസ്ക്

Published on Feb 11, 2026, 04:10 AM | 2 min read

ചിറയിൻകീഴ്

സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ ട്രെയിൻ യാത്രകളും വാഹനയാത്രകളും ഒഴിവാക്കി സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പ്രചാരണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പ്രചാരണപരിപാടിയിൽ വി വിജയകുമാർ, പി മണികണ്ഠൻ, ബി ശിശോഭനൻ, ബി സതീശൻ, എം ബിനു, അജേഷ് തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച എല്ലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനവും പണിമുടക്കുദിവസം ആറ്റിങ്ങലിൽ പ്രകടനവും പൊതുയോഗവും നടത്തും. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ് യോഗം ഉദ്ഘാടനം ചെയ്യും. മംഗലപുരം സംയുക്ത ട്രേഡ്‌ യൂണിയൻ മംഗലപുരം ഏരിയ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എൻ സായികുമാർ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മധു അധ്യക്ഷനായി. അനിൽ ജോയ്, ചന്ദ്രികാമ്മ, പത്മിനി, ടി ആർ അനിൽ, ബാലമുരുകൻ, മലയിക്കോണം സുനിൽ, ശ്രീലത, പ്രദീപ് എന്നിവർ സംസാരിച്ചു. നെടുമങ്ങാട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ബി സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ എൻ ആർ ബൈജു അധ്യക്ഷനായി. പ്ര വീൺ വാസ്കോ, സുകേശ്, സന്തോഷ്, വേ ണു, റഹീദ് എന്നിവർ സംസാരിച്ചു. വെള്ളറട സംയുക്ത ട്രേഡ്‌ യൂണിയൻ എരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണജാഥ മണവാരി ജങ്ഷനിൽ എഐടിയുസി ജില്ലാ കമ്മിറ്റി അംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ കൺവീനർ തുടലി സദാശിവൻ ജാഥാ ക്യാപ്റ്റനും എഐടിയുസി വെള്ളറട മണ്ഡലം വർക്കിങ്‌ പ്രസിഡന്റ്‌ എ എസ് വിഭുകുമാർ വൈസ് ക്യാപ്റ്റനും സിഐടിയു ഏരിയ ജോയിന്റ്‌ കൺവീനർ അഡ്വ. എസ് എസ് റോജി മാനേജരുമായ ജാഥ കുന്നത്തുകാൽ, പനച്ചമൂട്, വെള്ളറട, ചെമ്പൂര്, ആര്യൻകോട്, മണ്ഡപത്തിൻകടവ്, അമ്പൂരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിളപ്പിൽ വിളപ്പിൽ ഏരിയ സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ തീരുമാനിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം ചെയർമാൻ വിളപ്പിൽ സതീഷ് അധ്യക്ഷനായി. വി എസ് ശ്രീകാന്ത്, എൻ എം നായർ, വിളപ്പിൽ ശ്രീകുമാർ, മേപ്പൂക്കട ബിനു, എ എം ഷാഹി, ടി ഷാജികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home