Deshabhimani

എസ്‌കെ ഹോസ്പിറ്റൽ 
ഹൃദയദിന വാക്കത്തൺ

ലോക ഹൃദയദിനത്തോടനുബന്ധിച്ച് എസ്‌കെ ഹോസ്പിറ്റലിൽ നടന്ന ബലൂൺ പറത്തൽ

ലോക ഹൃദയദിനത്തോടനുബന്ധിച്ച് എസ്‌കെ ഹോസ്പിറ്റലിൽ നടന്ന ബലൂൺ പറത്തൽ

വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

തിരുവന്തപുരം

ലോക ഹൃദയദിനത്തോടനുബന്ധിച്ച് എസ്‌കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തണും സംഘടിപ്പിച്ചു. എഡിജിപി എച്ച് വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ എൻ ശിവൻകുട്ടി, സിഇഒ ഡോ. കെ എസ് സന്ധ്യ, കേണൽ സി എസ് പിള്ള, ഡോ. എം അർഷാദ്, ഡോ. ശിവപ്രസാദ്, ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ, ഡോ. വിജയ് തോമസ് ചെറിയാൻ, ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ, റോട്ടറി ക്ലബ് ഈസ്റ്റ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസ് വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. മാനവീയം വീഥിയിൽനിന്നാരംഭിച്ച വാക്കത്തൺ എസ്‌കെ ഹോസ്പിറ്റലിൽ സമാപിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയും പൊതുജനങ്ങളിൽ എത്തിക്കുന്നതായിരുന്നു ലക്ഷ്യം. എസ്‌കെ ഹോസ്പിറ്റലിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തിയ ബലൂൺ റിലീസ് ചടങ്ങും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home