ad
Deshabhimani

മൃഗശാലയിലെ 
സിംഹവാലൻ കുരങ്ങ്‌ ചത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2025, 12:16 AM | 1 min read

തിരുവനന്തപുരം

മൃഗശാലയിലെ 23 വയസ്സുള്ള ആൺ സിംഹവാലൻ കുരങ്ങ്‌ ചത്തു. കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിലാണ്‌ രാമൻ എന്ന കുരങ്ങ്‌ വെള്ളിയാഴ്‌ച രാവിലെ ചത്തത്. ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മാറ്റുന്നതിനിടയിൽ പരസ്പരം ആക്രമിക്കുകയായിരുന്നു. രാമന്‌ ആന്തരിക രക്തസ്രാവവും വാരിയെല്ലിലെ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൃഗാശുപത്രിയിൽ ശസ്‌ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. കോടനാട് വനംവകുപ്പിൽ നിന്ന് 2008ലാണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ സംഘർഷം അപൂർവമല്ലെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. ഇനി മൂന്ന് ആൺ കുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിലുള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home