ad
Deshabhimani

സ്‌കൂളുകളിൽ പോഷകാഹാരവുമായി എസ്‌എഫ്‌ഐ ​

ആറാമട ജിഎൽപി സ്‌കൂളിൽ പോഷകാഹാര പദ്ധതി എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ആറാമട ജിഎൽപി സ്‌കൂളിൽ പോഷകാഹാര പദ്ധതി എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 12:00 AM | 1 min read

വിളപ്പിൽ

പോഷകാഹാരം വെട്ടിക്കുറച്ച് ഗവ. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്ഐ തിരുമല ലോക്കൽ കമ്മിറ്റി ആറാമട ജിഎൽപി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പോഷകാഹാരം നൽകും. പദ്ധതി ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ്‌ സെക്രട്ടറി സഞ്ജയ്‌, മേഖല സെക്രട്ടറി സിജിൻ രാജ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ദേവിക എസ്‌ ബാബു, നിരഞ്ജൻ, ലോക്കൽ സെക്രട്ടറി ആഷിൻ, പ്രസിഡന്റ്‌ സ്വാതി എന്നിവർ സംസാരിച്ചു. എല്ലാ മാസവും തീരുമാനിച്ച ദിവസങ്ങളിൽ പ്രവർത്തനം ഏറ്റെടുക്കുമെന്ന്‌ എസ്‌എഫ്‌ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home