മണ്ണിടിഞ്ഞ ഭാഗത്ത് ചെയർപേഴ്‌സന്റെ ഫോട്ടോ ഷൂട്ട്

മലപ്പുറം നഗരസഭാ ചെയർപേഴ്‌സണും സംഘവും മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത്
മലപ്പുറം
പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നഗരസഭാ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഫോട്ടോ ഷൂട്ട്. ചെയർപേഴ്‌സൺ നിയന്ത്രിക്കുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും വ്ളോഗറും അതീവ സുരക്ഷയേർപ്പെടുത്തിയ സ്ഥലത്തെത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കൾ രാവിലെമുതൽ മലപ്പുറം– വേങ്ങര സംസ്ഥാന പാതയിൽ എടായിപ്പാലത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ഇൗ ഭാഗത്തേക്ക് പ്രദേശവാസികൾക്കുപോലും പ്രവേശനം നൽകിയിരുന്നില്ല. ഇതിനിടെയാണ് നഗരസഭാ ചെയർപേഴ്‌സന്റെ ഫോട്ടോ ഷൂട്ട്.









0 comments