Deshabhimani

പരിശീലകയ്‌ക്ക്‌ ലൈംഗികാതിക്രമം: യോഗ സെന്റർ ഉടമ പിടിയിൽ

 പ്രതി നരേഷ്

പ്രതി നരേഷ്

വെബ് ഡെസ്ക്

Published on Nov 17, 2026, 02:03 AM | 1 min read

വർക്കല

പാപനാശം ഹെലിപാഡിനുസമീപം യോഗ പരിശീലനകേന്ദ്രത്തിൽ അന്പത്തേഴുകാരിയായ യോഗ പരിശീലകയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യോഗ കേന്ദ്രത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു. കേരള യോഗശാല ഉടമ ആന്ധ്രപ്രദേശ് പുട്ടപർത്തി കൃഷ്ണപുരം സ്വദേശി നരേഷാണ്‌ (39) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. 23 വർഷമായി ഓസ്‌ട്രേലിയയിൽ താമസിച്ചുവരുന്നതാണ്‌ പരാതിക്കാരി. ഓസ്‌ട്രേലിയയിൽവച്ചാണ് ഇവർ നരേഷുമായി സൗഹൃദത്തിലായത്. തുടർന്ന് യോഗ പരിശീലകയായി ഇയാൾക്കൊപ്പം പ്രവർത്തിക്കാനാണ്‌ കേരളത്തിലെത്തിയത്. ഏതാനും മാസങ്ങളായി ഇവർ വർക്കലയിൽ താമസിക്കുകയായിരുന്നു. 28ന് രാത്രി ഒമ്പതോടെയും 30നും 31നും പരിശീലനകേന്ദ്രത്തിൽവച്ച് നരേഷ് ലൈംഗികാതിക്രമത്തിന് മുതിർന്നെന്നാണ് പരാതി. എതിർപ്പ് പ്രകടിപ്പിച്ചിട്ടും പ്രതി ഉപദ്രവം തുടർന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home