തന്പാനൂരിൽ മലിനജലമൊഴുകുന്നു

തന്പാനൂർ ബസ് സ്‌റ്റാൻഡിനുമുന്നിലൂടെ മലിനജലമൊഴുകുന്നു
തിരുവനന്തപുരം
തന്പാനൂർ ബസ് സ്‌റ്റാൻഡിനുമുന്നിൽ മലിനജലം ഒഴുകിപ്പടരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓടനിറഞ്ഞ് മാൻഹോളിലൂടെ മലിനജലം പുറത്തേക്കൊഴുകിയിട്ടും കോർപറേഷൻ അധികൃതരും കെഎസ്‌ആർടിസി അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. രണ്ടുദിവസമായി യാത്രക്കാർ ഇൗ ദുരിതം അനുഭവിക്കുകയാണ്. ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ, കാൽനടക്കാർ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നുനടിക്കുകയാണ് അധികൃതർ.









0 comments