ad
Deshabhimani

വിദ്യാർഥിയെ കാറിടിച്ചുകൊന്ന 
പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2026, 12:00 AM | 1 min read

ന്യൂഡൽഹി

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താംക്ലാസ്‌ വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ചുകൊന്ന പ്രിയരഞ്ജന്റ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീംകോടതി. ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്‌, പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ്‌ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും മരവിപ്പിച്ച് ജാമ്യം നൽകിയത്‌. ആദിശേഖറിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അപകടമാണെന്നും പ്രതിഭാഗം വാദിച്ചു. ഇത്‌ വിചാരണക്കോടതി വിധിയിലുണ്ടെന്നും ചൂണ്ടിക്കാട്ടി. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം എടുക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന അഭിഭാഷകയുടെ ആവശ്യം ഒടുവിൽ കോടതി അംഗീകരിച്ചു. 2023ൽ പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സൈക്കിളിൽ പോകാൻ തുടങ്ങിയ കുട്ടിയൈ പിന്നിൽ നിന്ന്‌ എത്തി കാറിടിപ്പിച്ചുകൊന്നുവെന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യവും ആദിശേഖരന്റെ സുഹൃത്തുക്കളുടെ മൊഴിയുമാണ്‌ കേസിൽ നിർണായകമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home