അരയ്ക്കുതാഴെ തളർന്ന യുവാവ് സഹായം തേടുന്നു

ഷാലിഫ് ഹുസൈൻ
കിളിമാനൂര്‍
നട്ടെല്ലിന് അപൂർവ രോഗം (ന്യൂറോ മെലിഡോസിസ്) ബാധിച്ച് അരയ്ക്കുതാഴെ തളർന്ന് കിടപ്പിലായ യുവാവ് തുടർചികിത്സയ്ക്ക് സഹായം തേടുന്നു. പള്ളിക്കൽ ഊന്നംകല്ല് പാറവിള പുത്തൻവീട്ടിൽ ഷാലിഫ് ഹുസൈനാ(47)ണ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്നത്. ഡ്രൈവറായിരുന്ന ഷാലിഫ് ഹുസൈന് ജോലിക്ക് പോകാനാകാതായതോടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലായി. കുട്ടികളുടെ പഠനവും നിലയ്ക്കുന്ന അവസ്ഥയാണ്. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ചികിത്സ. മാസം 12,000 രൂപ വേണ്ടിവരുന്നു. ശസ്ത്രക്രിയ വേണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സഹായാർഥം ഷാലിഫ് ഹുസൈന്റെ പേരിൽ എസ്ബിഐ പള്ളിക്കൽ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ 67351763181. ഐഎഫ്എസ്‌സി SBIN0070503. ഫോൺ: 8137842166.










0 comments