ad
Deshabhimani

വേളി വില്ലേജ്‌

സെക്യൂരിറ്റി ജീവനക്കാരുടെ സമരം ഒരുമാസം പിന്നിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വേളി ടൂറിസ്റ്റ് വില്ലേജിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരെ ഒഴിവാക്കിയതിനെതിരെ ആരംഭിച്ച സമരം ഒരുമാസം പിന്നിടുന്നു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലാണ് സമരം. വിവിധ തൊഴിലാളിസംഘടനകളും സാമുദായിക സംഘടനകളും സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. സമീപവാസികളും പട്ടിക വിഭാഗക്കാരെയുമാണ്‌ പുതിയ സർക്കാർ കരാർ പുതുക്കാതെ പറഞ്ഞുവിട്ടത്‌. ഇവർക്കുവേണ്ടി ജൂൺ 1 മുതൽ സംയുക്തസമിതി സമരത്തിലാണ്‌. തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, മന്ത്രി എന്നിവർക്ക്‌ നിവേദനവും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home