ad
Deshabhimani

എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കൗൺസിൽ യോഗം

സെക്രട്ടറിയറ്റ് മാർച്ച്‌ വിജയിപ്പിക്കും

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-–സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ആഗസ്ത്‌ ആറിന്‌ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചും ധർണയും വിജയമാക്കാൻ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ് ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി പി കെ വിനുകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ശ്രീകുമാർ, അർച്ചന ആർ പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ്‌ വി ഷിജി എന്നിവർ സംസാരിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെ അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home